Latest News :
Home » , , » മോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ കണ്ടു; കുശലാന്വേഷണം നടത്തി

മോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ കണ്ടു; കുശലാന്വേഷണം നടത്തി

Written By Muhimmath News on Friday, 9 June 2017 | 11:54

അസ്താന: രണ്ട് ദിവസത്തെ ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കസഖ്സ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി കണ്ടു. പതിനേഴ് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും പരസ്പരം കാണുന്നത്. പരസ്പരം അഭിസംബോധന ചെയ്ത ഇരുവരും കുശലന്വേഷണവും നടത്തി.

ഹൃദയശസ്ത്രക്രിയക്ക് വിധേയനായ ശരീഫിന്റെ ആരോഗ്യത്തെക്കുറിച്ച് മോദി ചോദിച്ചറിഞ്ഞു. ശരീഫിന്റെ മാതാവിനെയും കുടുംബത്തെയും കുറിച്ചും മോദി വിവരമന്വേഷിച്ചു. രാഷ്ട്രതലവന്‍മാര്‍ക്കായി കസഖ് പ്രസിഡന്റ് ഒരുക്കിയ വിരുന്നിനിടെയാണ് നേതാക്കള്‍ പരസ്പരം കണ്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved