Latest News :
Home » , » ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍ കുട്ടി നിര്യാതനായി

ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍ കുട്ടി നിര്യാതനായി

Written By Muhimmath News on Tuesday, 13 June 2017 | 17:58

കാസര്‍കോട്: ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍ കുട്ടി കണ്ടാളം (70) നിര്യാതനായി. ഖിള്വര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട്, ചേരങ്കൈ ജമാ അത്ത് ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കണ്ടാളത്ത് ദീര്‍ഘ കാലം ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്നു.

ഹസൈനാര്‍ ഖദീജ മാളിക ദമ്പതികളുടെ മകനാണ്. ഭാര്യ: നബീസ. മക്കള്‍: മുനീര്‍ കണ്ടാളം (ഐ.എന്‍.എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി), നാസര്‍ കണ്ടാളം (ബഹ്‌റൈന്‍), റംല, ഖദീജ, തസ് രിയ. മരുമക്കള്‍: ബഷീര്‍, സാലി, സിറാജ്.

ഖബറടക്കം ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മരണത്തില്‍ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, സെക്രട്ടറി സി എം എ ജലീല്‍, മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാല, മുനിസിപ്പല്‍ പ്രസിഡണ്ട് ഉമൈര്‍ ബാങ്കോട്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഹൈദര്‍ കുളങ്ങര, എരിയാല്‍ ചേരങ്കൈ ശാഖാ പ്രസിഡണ്ട് ഇ എ എറമു, ഹനീഫ് കടപ്പുറം തുടങ്ങിയവര്‍ അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved