Latest News :
Home » » മൊവാസ് ഗ്രാന്റ് ഇഫ്താര്‍ ജൂണ് 9 ന്

മൊവാസ് ഗ്രാന്റ് ഇഫ്താര്‍ ജൂണ് 9 ന്

Written By Muhimmath News on Monday, 5 June 2017 | 20:10

ദുബായ്: യു.എ.ഇയിലെ മൊഗ്രാല്‍ പുത്തൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ മൊവാസിന്റെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് ഇഫ്താര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 9ന് ദുബായ് ജിജികോ മെട്രോ സ്‌റ്റേഷന് സമീപമുള്ള ദുബായ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഇത്തവണ ഇഫ്താര്‍ സംഗമം ഒരുക്കുന്നത്. മൊവാസിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമങ്ങള്‍ ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ദേയമായിരുന്നു. ഗ്രാന്റ് ഇഫ്താറില്‍ നിരവധി പ്രമുഖര്‍ അതിഥികളായെത്തും. മൊഗ്രാല്‍ പുത്തൂര്‍ നിവാസികളും അല്ലാത്തവരുമായ പ്രവാസികള്‍ ഒത്തു കൂടുന്ന വിപുലമായ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഴുവന്‍ പ്രവാസി സുഹൃത്തുക്കളും നോമ്പ് തുറയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നും മൊവാസ് ഭാരവാഹികള്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved