Latest News :
Home » , , » 'വായിച്ചു വളരാം, വാനേളം ഉയരാം' മുഹിമ്മാത്ത് സ്‌കൂളില്‍ വായനാ പക്ഷാചരണം തുടങ്ങി

'വായിച്ചു വളരാം, വാനേളം ഉയരാം' മുഹിമ്മാത്ത് സ്‌കൂളില്‍ വായനാ പക്ഷാചരണം തുടങ്ങി

Written By Muhimmath News on Monday, 19 June 2017 | 17:28


മുഹിമ്മാത്ത് നഗര്‍: വിദ്യാഭ്യാസം കേവലം അക്ഷര ജ്ഞാനത്തിനപ്പുറം മാനുഷിക മൂല്ല്യങ്ങളിലേക്കുള്ള വളര്‍ച്ചയാവണമെന്ന് കാസര്‍കോട് സാഹിത്യ വേദി സെക്രട്ടറി ശ്രീ. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ വിദ്യാര്‍ഥികളെ ഉല്‍ബോധിപ്പിച്ചു. 'വായിച്ചു വളരാം, വാനോളം ഉയരാം'' എന്ന ശീര്‍ഷകത്തില്‍ മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആചരിച്ചു വരുന്ന വായനാ പക്ഷാചരണത്തില്‍ സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ കെ. അബ്ദുല്‍ഖാദിര്‍ അധ്യക്ഷത വഹിച്ചു. സഞ്ജീവ, നൗഷാദ്, ശ്രുതി, സുമിത് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി. സ്വാഗതവും മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved