Latest News :
Home » , , , » മുഹിമ്മാത്ത് സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമായി

മുഹിമ്മാത്ത് സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമായി

Written By Muhimmath News on Thursday, 1 June 2017 | 16:35



പുത്തിഗെ: മുഹിമ്മാത്ത് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കുരുന്നുകള്‍ക്ക് ആവേശമായി. വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള മുഖം മൂടികളും ബലൂണുകളും വര്‍ണങ്ങളോടെയുള്ള കളിപ്പാട്ടങ്ങളും, ആകര്‍ഷണീയമായ അക്ഷര മരങ്ങളും ഒരുക്കിയാണ് സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും നവാഗതരെ എതിരേറ്റത്. കുരുന്നുകള്‍ക്കായി മധുര വിതരണവും നടത്തി.

പ്രവേശനോത്സവം മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved