Latest News :
Home » , , » കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവിനെ ആദരിച്ചു

കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവിനെ ആദരിച്ചു

Written By Muhimmath News on Friday, 23 June 2017 | 23:17



കുമ്പള: മുളിയടുക്ക ദര്‍ബാര്‍കട്ടയില്‍ കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ ഗോപാലകൃഷ്ണന് കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മുളിയടുക്കം യൂണിറ്റ് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. എസ്.വൈ.എസ് കാസറഗോഡ് ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഉപഹാരം കൈമാറി. പരിപാടിയില്‍ രമേശ് പി, മനോജ്, അബ്ദുല്‍ റഹ്മാന്‍ ഹാജി, മൂസ ഇസ്മയില്‍, ഷഫീഖ് റഹ്മാന്‍, ബശീര്‍, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved