Latest News :
Home » , , » ജെഎന്‍യു വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം ; സിബിഐ ജെഎന്‍യുവിലെത്തി അന്വേഷണം നടത്തി

ജെഎന്‍യു വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം ; സിബിഐ ജെഎന്‍യുവിലെത്തി അന്വേഷണം നടത്തി

Written By Muhimmath News on Tuesday, 20 June 2017 | 12:05

ന്യൂഡല്‍ഹി: 2016 ഒക്ടോബര്‍ 16 മുതല്‍ കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് മുഹമ്മദിന്റെ കേസന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച സിബിഐ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസിലെത്തി.ജൂണ്‍ 2 നാണ് നജീബിന്റെ കേസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയുടെ ആവശ്യപ്രകാരമാണ് ഡല്‍ഹി ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടുകൊടുത്തത്.

നജീബിനെ അവസാനമായി കണ്ടത് ജെഎന്‍യുവിലെ നജീബിന്റെ റൂമിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയാണ്. നജീബ് എബിവിപി അുനുഭാവികളുമായി തര്‍ക്കമുണ്ടായെന്നും അതില്‍ നജീബിന് പരിക്കേറ്റിരുന്നെന്നും നജീബിന്റെ റൂമിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി പറയുന്നു, അന്ന് ഉമ്മയെ വിളിച്ച് ഇവിടെ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞെന്നും വിദ്യാര്‍ത്ഥി സൂചിപ്പിച്ചു.

ഫാത്തിമ നഫീസ നജീബിനെ കാണാന്‍ ഡല്‍ഹിയിലെത്തിയപ്പോഴേക്കും നജീബിനെ ക്യാമ്പസില്‍ നിന്നും കാണാതയിരുന്നു. പിന്നീട് ജെഎന്‍എസ്‌യു വിദ്യാര്‍ത്ഥി സംഘടനയും ജെഎന്‍യു വിദ്യാര്‍ത്ഥികളും പ്രധിഷേധവുമായി രംഗത്തിറങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved