Latest News :
Home » » നിലേശ്വരത്ത് എസ്ബിഐ എടിഎമ്മില്‍ നിന്നും ഇടപാടുകാരന് ലഭിച്ചത് ഒട്ടിച്ച കറന്‍സി നോട്ടുകള്‍

നിലേശ്വരത്ത് എസ്ബിഐ എടിഎമ്മില്‍ നിന്നും ഇടപാടുകാരന് ലഭിച്ചത് ഒട്ടിച്ച കറന്‍സി നോട്ടുകള്‍

Written By Muhimmath News on Saturday, 10 June 2017 | 10:33

നിലേശ്വരം: എസ്ബിഐ എടിഎമ്മില്‍ നിന്നും ഇടപാടുകാരന് ലഭിച്ചത് മുഷിഞ്ഞതും ഒട്ടിച്ചതുമായ കറന്‍സി നോട്ടുകള്‍. പരാതിയുമായി ബാങ്കിലെത്തിയപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തിയതായും പരാതി. 

നിലേശ്വരം കൊയാമ്പുറത്തെ പി.കെ.സുജിത്തിനാണ് നീലേശ്വരം തെരു റോഡിലുള്ള എസ്ബിഐ എടിഎമ്മില്‍  നിന്നും കീറി ഒട്ടിച്ച നിലയിലുള്ള മൂന്ന് നൂറിന്റെ നോട്ടുകള്‍ ലഭിച്ചത്.  സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടെ മറഞ്ഞ രീതിയിലായിരുന്നു നോട്ടുകള്‍ ഒട്ടിച്ചിരുന്നത്. മറ്റു ചില നോട്ടുകള്‍ കത്തിയ നിലയിലാണെന്നും ഇദ്ദേഹം പറഞ്ഞു. 

ഇതുമായി എസ്ബിഐ നീലേശ്വരം ശാഖയിലെത്തിയ സുജിത്തിനു മുന്നില്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ് ചെയ്തതെന്നും പരാതിയുണ്ട്. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ കാഞ്ഞങ്ങാട്ടെ ശാഖയില്‍ ചെന്നു പരാതി നല്‍കണമെന്നുമായിരുന്നത്രെ മറുപടി. തുടര്‍ന്ന് അദ്ദേഹം കാഞ്ഞങ്ങാട്ടെത്തി പരാതി നല്‍കി. 

എടിഎമ്മില്‍ പണം നിറയ്ക്കുന്നത് തങ്ങളല്ലെന്നും ഏജന്‍സിയാണെന്നും ആദ്യമായാണ് ഇത്തരം പരാതി ലഭിക്കുന്നതെന്നും അറിയിച്ച അധികൃതര്‍ കീറി ഒട്ടിച്ച നോട്ടുകള്‍ മാറ്റി നല്‍കി. തെരു റോഡിലെ എസ്ബിഐ എടിഎം വൃത്തിഹീനമാണെന്നും പരാതിയുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved