Latest News :
Home » , , » ഗംഗേശാനന്ദക്ക് ജാമ്യമില്ല; പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കും

ഗംഗേശാനന്ദക്ക് ജാമ്യമില്ല; പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കും

Written By Muhimmath News on Tuesday, 20 June 2017 | 16:19



തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട കേസില്‍ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി. അതേസമയം, കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ കോടതി അനുമതി നല്‍കി. സംഭവത്തില്‍ നിരന്തരം മൊഴിമാറ്റുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. നിലപാട് അറിയിക്കാന്‍ ഈ മാസം 26ന് നേരിട്ട് ഹാജരാകാന്‍ പെണ്‍കുട്ടിയോട് കോടതി നിര്‍ദേശിച്ചു.

ആരോഗ്യനില വഷളായതിനാല്‍ ജാമ്യം നല്‍കണമെന്നാണ് ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഗംഗേശാനന്ദക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഗംഗേശാനന്ദ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ലിംഗം ഛേദിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഈ മൊഴി പെണ്‍കുട്ടി തിരുത്തി. താനല്ല , സുഹൃത്താണ് ലിംഗം ഛേദിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എഴുതിയ കത്ത് പ്രതിഭാഗം അഭിഭാഷകന്‍ പുറത്തുവിട്ടു. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഇതിന് വിരുദ്ധമായ മൊഴി പുറത്തുവന്നു. താന്‍ തന്നെയാണ് ലിംഗം ഛേദിച്ചതെന്ന് പെണ്‍കുട്ടി പറയുന്ന ശബ്ദരേഖ പ്രതിഭാഗം അഭിഭാഷകന്‍ പുറത്തുവിട്ടു. ഈ സാഹചര്യത്തിലാണ് നുണ പരിശോധനക്കും ബ്രെയിന്‍ മാപ്പിങ്ങിനും കോടതി അനുമതി നല്‍കിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved