Latest News :
Home » , » പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ അണങ്കൂര്‍ പച്ചക്കാട് സ്വദേശി നിര്യാതനായി

പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ അണങ്കൂര്‍ പച്ചക്കാട് സ്വദേശി നിര്യാതനായി

Written By Muhimmath News on Friday, 16 June 2017 | 13:32

അണങ്കൂര്‍: പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പച്ചക്കാട് സ്വദേശി ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്തരിച്ചു. പച്ചക്കാട് പള്ളിക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞി(64)യാണ് അന്തരിച്ചത്. അഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. 

ദീര്‍ഘകാലം കാര്‍വാറിലെ ഹോട്ടലിലും ഒന്നരവര്‍ഷത്തോളം കാസര്‍കോട്ടെ ഷാലിമാര്‍ ഹോട്ടലിലും മാനേജറായിരുന്നു. വ്യാഴാഴ്ച രാത്രി പച്ചക്കാട് മസ്ജിദില്‍ ഇശാ നിസ്‌കാരം കഴിഞ്ഞ് തറാവീഹ് നിസ്‌കാരത്തിന് ഒരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഭാര്യ: ഫാത്തിമ. മക്കള്‍: റഷീദ് (ബാഗ് വ്യാപാരി), ആയിഷത്ത് ജസീല, ഷാഹുല്‍ ഹമീദ് (മെഡിക്കല്‍ റപ്രസന്റേറ്റീവ്), സവാദ് (അബുദാബി), ജബീറ. മരുമക്കള്‍: മുസ്തഫ കളനാട്, റഹ്മത്ത് ബീവി, ആയിഷത്ത് നിലോഫര്‍ കുമ്പള, മുര്‍ഷിദ ചൂരി. സഹോദരന്‍: സുബൈര്‍ ഒളയത്തടുക്ക. 
മയ്യത്ത് കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved