Latest News :
Home » , » ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍കുട്ടി കണ്ടാളം നിര്യാതനായി

ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍കുട്ടി കണ്ടാളം നിര്യാതനായി

Written By Muhimmath News on Tuesday, 13 June 2017 | 10:23
























എരിയാല്‍: ചേരങ്കൈകടപ്പുറത്തെ മൊയ്തീന്‍ കുട്ടി കണ്ടാളം (70) നിര്യാതനായി. ഖിളര്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട്, ചേരങ്കൈ ജമാഅത്ത് ജോ.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കണ്ടാളത്ത് ദീര്‍ഘകാലം ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്നു.

ഭാര്യ: നബീസ. മക്കള്‍: ഐ.എന്‍.എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം, നാസര്‍ കണ്ടാളം (ബഹറൈന്‍), ചൗക്കികുന്നിലിലെ ബഷീറിന്റെ ഭാര്യ റംല, മജലിലെ സാലിയുടെ ഭാര്യ ഖദീജ, മൊഗ്രാലിലെ സിറാജിന്റെ ഭാര്യ തസ്‌രിയ. മയ്യത്ത് ചേരങ്കൈ ജമാഅത്ത് പള്ളി പരിസരത്ത് ഖബറടക്കും.

മരണത്തില്‍ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, സെക്രട്ടറി സി എം എ ജലീല്‍, മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാല, മുനിസിപ്പല്‍ പ്രസിഡണ്ട് ഉമൈര്‍ ബാങ്കോട്, മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്ത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ഹൈദര്‍ കുളങ്ങര, എരിയാല്‍ ചേരങ്കൈശാഖാ പ്രസിഡണ്ട് ഇ എ എറമു, ഹനീഫ് കടപ്പുറം തുടങ്ങിയവര്‍ അന്നുശോചനമറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved