Latest News :
Home » , » മണ്ണംകുഴിയിലെ ജലീല്‍ സാബിരി നിര്യാതനായി

മണ്ണംകുഴിയിലെ ജലീല്‍ സാബിരി നിര്യാതനായി

Written By Muhimmath News on Saturday, 24 June 2017 | 12:40

ഉപ്പള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉപ്പള മണ്ണംകുഴിയിലെ ജെല്ലു എന്ന ജലീല്‍ സാബിരി (26) നിര്യാതനായി. 

അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.ആദ്യം മംഗളൂരു ആശുപത്രിയില്‍ പ്രവേശിച്ചിരുന്നെങ്കിലും പിന്നീട് മണിപ്പാളിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്.

സജീവ സുന്നി പ്രവര്‍ത്തകനും എസ്.എസ്.എഫ് മുന്‍ സോണല്‍ സെക്രട്ടറിയും ആയിരുന്നു. ഡി.വൈ.എഫ്.ഐ മണ്ണംകുഴി യൂണിറ്റ് ട്രഷറര്‍ കൂടിയായിരുന്നു.

മൊയ്തീന്‍ ചാവടി-നഫീസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഇഖ്ബാല്‍, സലിം, അബ്ദുല്‍ ഖനി, സാകിറ, സാബിറ, താഹിറ, ബുഷ്‌റ.

മയ്യിത്ത് മണ്ണംകുഴി മുബാറക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved