Latest News :
Home » , , , , » ഓര്‍ഡിനന്‍സ് പുറത്തിറങ്ങി; മദ്യശാലകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട

ഓര്‍ഡിനന്‍സ് പുറത്തിറങ്ങി; മദ്യശാലകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട

Written By Muhimmath News on Friday, 2 June 2017 | 12:18

തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നുള്ളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം ഒപ്പുവെച്ചു. എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനുമായി പഞ്ചായത്ത് രാജ് നഗരപാലിക ആക്ട് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. 

ഭേദഗതി നിര്‍ദേശിച്ച് എക്‌സൈസ്മന്ത്രി ടി പി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയത്.

സുപ്രീം കോടതി വിധിപ്രകാരം ദേശീയപാതയോരത്ത് നിന്ന് ഒഴിവാക്കിയ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല.

വലിയ പ്രാദേശിക എതിര്‍പ്പുകളും ഉണ്ടായിരുന്നു. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ബിവറേജസ് കോര്‍പറേഷന്‍ വലിയ നഷ്ടത്തിലുമായി. ഈ സാഹചര്യം പരിഗണിച്ചാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേകാധികാരം എടുത്തുകളായാന്‍ മന്ത്രിസഭാ തീരുമാനിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved