Latest News :
Home » , , » പി.സി. ജോര്‍ജ് എസ്റ്റേറ്റ് തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി

പി.സി. ജോര്‍ജ് എസ്റ്റേറ്റ് തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി

Written By Muhimmath News on Thursday, 29 June 2017 | 17:39


മുണ്ടക്കയം: എസ്‌റ്റേറ്റ് തൊഴിലാളികളെ പി.സി. ജോര്‍ജ് എം.എല്‍.എ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതി. മുണ്ടക്കയത്ത് ഹാരിസണ്‍ എസ്‌റ്റേറ്റിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ എം.എല്‍.എ തോക്കുചൂണ്ടുകയും ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ ആരോപിച്ചു.

എസ്‌റ്റേറ്റില്‍ എം.എല്‍.എ എത്തിയതറിഞ്ഞ് തൊഴിലാളികള്‍ സ്ഥലത്തെത്തുകയും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ പി.സി. ജോര്‍ജ് തൊഴിലാളികളോട് മോശം വാക്കുകള്‍ പറയുകയും ഇത് പിന്‍വലിക്കണമെന്ന് തൊഴിലാളികള്‍ നിലപാടെടുത്തതുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്തെത്തി പി.സി. ജോര്‍ജ് മടങ്ങിപ്പോകണമെന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ പി.സി. ജോര്‍ജ് തന്റെ പിസ്റ്റളെടുത്ത് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു.

പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് തോക്കെടുത്തതെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. കയ്യിലുള്ളത് ലൈസന്‍സുള്ള തോക്കാണെന്നും വേണ്ടിവന്നാല്‍ വെടിയുതിര്‍ക്കാനും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കയത്തുള്ള ഹാരിസണിന്റെ സ്ഥലത്തിന് അതിര്‍ത്തിയില്‍ 52ഓളം കുടുംബങ്ങള്‍ കുടില്‍ കെട്ടിതാമസിക്കുന്നു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ഇവരെ എസ്‌റ്റേറ്റ് തൊഴിലാളികള്‍ സ്ഥിരമായി ശല്യം ചെയ്യുകാണ്. ആ കുടുംബങ്ങള്‍ തന്റെ വീട്ടില്‍ വന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവിടെ സന്ദര്‍ശിച്ചതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved