Latest News :
Home » , » അര്‍ദ്ധരാത്രി കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

അര്‍ദ്ധരാത്രി കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

Written By Muhimmath News on Monday, 12 June 2017 | 15:38


തൃക്കരിപ്പൂര്‍: അര്‍ദ്ധരാത്രി കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. നടക്കാവില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും പന്തല്‍ ജീവനക്കാരനുമായ റഫീഖ് (32) ആണ് പിടിയിലായത്. ഞായറാഴ്ച അര്‍ദ്ധരാത്രി തൃക്കരിപ്പൂര്‍ നടക്കാവ് പോളിടെക്‌നിക്കിന് സമീപത്തെ ഒരു വീട്ടിലെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞുനോക്കുന്നതിനിടയിലാണ് ശബ്ദം കേട്ട് വീട്ടുകാര്‍ ഒച്ചവെച്ചത്.

ഓടിക്കൂടിയ നാട്ടുകാര്‍ റഫീഖിനെ പിടികൂടുകയും പിന്നീട് ചന്തേര പോലീസിലേല്‍പിക്കുകയുമായിരുന്നു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved