Latest News :
Home » , » പെരിയടുക്ക മദ്രസക്ക് പത്താമതും നൂറ് മേനി

പെരിയടുക്ക മദ്രസക്ക് പത്താമതും നൂറ് മേനി

Written By Muhimmath News on Monday, 12 June 2017 | 20:32

ചൗക്കി: കഴിഞ്ഞ മെയ് മാസത്തില്‍ ഇസ്‌ലാമിക് എജ്യുകേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അന്തര്‍ ദേശീയ തലത്തില്‍ സുന്നി മദ്രസകളില്‍ നടത്തിയ പൊതു പരീക്ഷയില്‍ പെരിയടുക്ക സി.എം മടവൂര്‍ സ്മാരക സുന്നി മദ്രസയില്‍ നിന്ന് പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. ഏഴാം ക്ലാസില്‍ മുഴുന്‍ വിദ്യാര്‍ത്ഥികളും ഫസ്റ്റ് ക്ലാസ് നേടി. ഈ അഭിമാന നേട്ടത്തിന് പ്രയത്‌നിച്ച വിദ്യാര്‍ത്ഥികളെ മദ്രസ സ്റ്റാഫ് അഭിനന്ദിച്ചു. സദര്‍ മുഅല്ലിം അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, ഉസ്മാന്‍ മുസ്ല്യാര്‍, മുസ്തഫ ഹനീഫി സംബന്ധിച്ചു. നാട്ടിന്റെ യശസ്സ് ഉയര്‍ത്തിയ ഉസ്താദ് മാരെയും വിദ്യാര്‍ത്ഥികളെയും സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍,മാനോജിംഗ് കമ്മറ്റി പ്രിസിഡന്റ് കെ.എം.മൊയ്തു, ജനറല്‍ സെക്രട്ടറി സുലൈമാന്‍ സഖാഫി എന്നിവര്‍ അഭിനന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved