Latest News :
Home » , , » പെരിയടുക്ക ബദ്രീങ്ങളുടെ ആണ്ട് നേര്‍ച്ചക്ക് പ്രൗഡ സമാപനം

പെരിയടുക്ക ബദ്രീങ്ങളുടെ ആണ്ട് നേര്‍ച്ചക്ക് പ്രൗഡ സമാപനം

Written By Muhimmath News on Tuesday, 13 June 2017 | 20:18



ചൗക്കി: പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് മാസന്തോറും നടന്ന് വരുന്ന ബദ്രിയ്യ മജ്‌ലിസിന്റ്റെ ഭാഗമായി റമളാന്‍ 17 ബദ്ര്‍ ദിനത്തില്‍ സംഘടിപ്പിച്ച ബദ്രീങ്ങളുടെ ആണ്ട് നേര്‍ച്ച ആയിരങ്ങള്‍ക്ക് ആത്മീയ ആവേശം പകര്‍ന്ന്‌
 സമാപിച്ചു.

രാത്രി 8.30 ന് നടന്ന തറാവീഹ് നിസ്‌കാരത്തിന് ഖതീബ് ഉസ്മാന്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ആത്മീയ സമ്മേളനം ജന:സെക്രട്ടറി സുലൈമന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് ജില്ലാ ഫൈനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി കാമില്‍ സഖാഫി പരപ്പ ഉത്ഘാടനം ചെയതു. ബദ്രിയ്യ: മജ് ലിസിനും സമാപന കൂട്ട് പ്രാര്‍ത്ഥനക്കും സയ്യിദ് അല്‍ ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഹമീദ് മദനി ബീജന്തടുക്ക, ലതീഫ് കടമ്പാര്‍, ലതീഫ് അറഫ, ബഡുവന്‍ കുഞ്ഞി പെരിയടുക്ക, എസ്.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദിര്‍ കമ്പാര്‍, മുഹമ്മദ് മജല്‍, ഹമീദ് ഡി എം, കുഞ്ഞിച്ച ബോര്‍, അബ്ദുര്‍റഹ്മാന്‍ കര്‍ണാടക, മണ്‍സൂര്‍ കോളിക്കര, ഹാരിസ് റോസി, സിദ്ദീഖ് കര്‍ണാടക, അബ്ദുല്ല മുഗു, ഉമര്‍ മൗലവി സിയാദ് എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved