Latest News :
Home » , , » പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റെ പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റെ പ്രസിദ്ധീകരിച്ചു

Written By Muhimmath News on Monday, 19 June 2017 | 12:15

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ 2,37,920 വിദ്യാര്‍ഥികള്‍ ഇടംനേടി. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് വരെയാണ്.

ഒന്നാം ഓപ്ഷന്‍തന്നെ കിട്ടിയവര്‍ ഫീസ് അടച്ച് പ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം ഫീസ് അടച്ച് സ്ഥിര അഡ്മിഷന്‍ എടുക്കാം. അല്ലെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി താത്കാലികമായി ചേരണം.
ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കാന്‍ സ്‌കൂളില്‍ അപേക്ഷ നല്‍കണം. ഇതിലൂടെ രണ്ടാം അലോട്ട്‌മെന്റില്‍ മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിച്ചേക്കാം. അതുണ്ടായാല്‍ പുതിയ സ്‌കൂളും വിഷയവും കിട്ടും. അല്ലെങ്കില്‍ ഫീസടച്ച് ഇതേ സ്‌കൂളില്‍ സ്ഥിരമായി പ്രവേശനം നേടണം.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്‌കൂളില്‍ ചേര്‍ന്നില്ലെങ്കില്‍ അവസരം നഷ്ടമാകും. ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാത്തവര്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം. രണ്ടാം അലോട്ട്‌മെന്റ് ഈ മാസം 26നാണ്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved