Latest News :
Home » » പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരായ യുവാക്കള്‍ പിടിയില്‍

പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരായ യുവാക്കള്‍ പിടിയില്‍

Written By Muhimmath News on Thursday, 8 June 2017 | 12:49

കോളിച്ചാല്‍: പുതപ്പ് വില്‍പനയ്ക്കിടെ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച രണ്ടുപേരെ നാട്ടുകാര്‍ പിടിച്ചു പൊലീസിലേല്‍പിച്ചു. കോളിച്ചാല്‍ വെള്ളക്കല്ല് പ്രദേശത്ത് വീട്ടില്‍ കമ്പിളി പുതപ്പ് വില്‍ക്കാനെത്തിയ യുപിക്കാരായ രണ്ടുപേരാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ബഹളം കേട്ടെത്തിയ പരിസരവാസികള്‍ ഇവരെ പിടികൂടി രാജപുരം പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പനത്തടി കുറിഞ്ഞിയില്‍ സമാന സംഭവം നടന്നതായി നാട്ടുകാര്‍ പറയുന്നു. രേഖാമൂലം പരാതിയില്ലാത്തതിനാല്‍ പിടികൂടിയവരെ താക്കീത് ചെയ്ത് വിട്ടയച്ചു. മലയോരത്തിന്റെ പലഭാഗത്തും ഇത്തരത്തില്‍ കമ്പിളി പുതപ്പ് വില്‍ക്കുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്. പുതപ്പ് വില്‍പനയ്‌ക്കെത്തുന്ന ഇവരെ ജനങ്ങള്‍ സൂക്ഷിക്കണമെന്നും സംശയാസ്പദമായി കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും രാജപുരം എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved