Latest News :
Home » » പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ റമസാന്‍ പ്രഭാഷണം ശനിയാഴ്ച ദുബൈയില്‍

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ റമസാന്‍ പ്രഭാഷണം ശനിയാഴ്ച ദുബൈയില്‍

Written By Muhimmath News on Thursday, 1 June 2017 | 22:36



ദുബൈ: 21ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി നടക്കുന്ന റമസാന്‍ പ്രഭാഷണ പരിപാടിയില്‍ ജൂണ്‍ 3 ശനിയാഴ്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിശുദ്ധ ഖുര്‍ആന്‍ നന്മയുടെ വാതായനം' എന്ന വിഷയത്തില്‍ ബര്‍ ദുബൈ ഊദ് മേത്തയിലെ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ സുന്നീ നേതൃനിരയിലെ ശ്രദ്ധേയ പണ്ഡിതനാണ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. അധ്യാപനം, പ്രഭാഷണം, എഴുത്ത്, പ്രബോധനം, ജീവകാരുണ്യം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഭാരവാഹികള്‍ പറഞ്ഞു. നിരവധി ശിഷ്യ സമ്പത്തുള്ള പണ്ഡിത പ്രതിഭ കൂടിയാണ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. ഇപ്പോള്‍ മഞ്ചേരി ദാറുല്‍ ഹികമിയ്യ പ്രിന്‍സിപ്പലാണ്. മലയാളത്തിലും അറബിയിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. 1989 ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി. നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനുമായ അദ്ദേഹം നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്നു.

പ്രഭാഷണം വിജയിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പെടുത്തും. വിവരങ്ങള്‍ക്ക് 042973999. വാര്‍ത്ത സമ്മേളനത്തില്‍ എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, മുസ്തഫ ദാരിമി വിളയൂര്‍, അബൂബക്കര്‍ കേളോത്ത്, അബ്ദുസലാം സഖാഫി എരഞ്ഞിമാവ് എന്നിവര്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved