Latest News :
Home » , » കുമ്പള ശാന്തിപ്പള്ളയില്‍ പ്രാര്‍ത്ഥനാ രാവ് ബുധനാഴ്ച

കുമ്പള ശാന്തിപ്പള്ളയില്‍ പ്രാര്‍ത്ഥനാ രാവ് ബുധനാഴ്ച

Written By Muhimmath News on Tuesday, 20 June 2017 | 16:48

കുമ്പള: വിശ്വാസികള്‍ വിശുദ്ധ ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിക്കുന്ന റമളാന്‍ 27ാം രാവായ ബുധനാഴ്ച രാത്രി ശാന്തിപ്പള്ളം തഖ് വ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥന മജ്‌ലിസ് നടക്കും. തറാവീഹിന് ശേഷം നടക്കുന്ന പരിപാടിയില്‍ ഹാഫിള് സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍, സുലൈമാന്‍ കിരിവെള്ളൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, റഫീഖ് ലത്തീഫി, റഊഫ് ഹിമമി, കലന്തര്‍ ഹിമമി, അയ്യൂബ് സഖാഫി, സലാം സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved