Latest News :
Home » , , » സര്‍പ്രൈസിനായി കണ്ണടച്ചുനിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തുമുറുക്കി കൊന്നു

സര്‍പ്രൈസിനായി കണ്ണടച്ചുനിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തുമുറുക്കി കൊന്നു

Written By Muhimmath News on Monday, 19 June 2017 | 11:32

ന്യൂഡല്‍ഹി: സര്‍പ്രൈസിനായി കണ്ണടച്ചു നിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു. ഡല്‍ഹിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 24 കാരനായ മനോജ് കുമാറാണ് ഭാര്യ കോമളിനെ കഴുത്തില്‍ വയര്‍ മുറുക്കി കൊലപെടുത്തിയത്.

രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളത്തിന് പരപുരുഷ ബന്ധം ഉണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമാകാറുണ്ടായിരുന്നു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇക്കാര്യത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന കോമളത്തെ തര്‍ക്കം പരിഹരിക്കാന്‍ സമ്മാനവുമായി വരാം എന്ന് പറഞ്ഞ് വടക്കന്‍ ഡല്‍ഹിയിലെ ബോണ്ട പാര്‍ക്കിലേക്ക് വരാന്‍ മനോജ് ആവശ്യപെടുകയായിരുന്നു. തുടര്‍ന്നാണ് സമ്മാനത്തിനായി കണ്ണടച്ചു നിന്ന കോമളത്തെ ഇയാള്‍ പുറകില്‍ നിന്നും വയര്‍ കഴുത്തില്‍ മുറുക്കി കൊലപെടുത്തിയത്.

 കൊലനടത്തിയ ശേഷം കോമളിന്റെ മൃതദേഹം ബഞ്ചില്‍ കിടത്തി ഇയാള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച മനോജ്കുമാര്‍ താന്‍ എങ്ങനെയാണ് ഭായെ ഒരു പാഠംപഠിപ്പിച്ചതെന്ന് അവരോട് വിവരിച്ചു. യാദൃച്ഛികമായി പട്രോളിങ്ങിനിടെ പോലീസുകാരന്‍ ഇത് കേള്‍ക്കാനിടയാവുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved