Latest News :
Home » , , » വിശുദ്ധ റമളാന്‍ വിജ്ഞാന പ്രസരണത്തിന് ഉപയോഗപ്പെടുത്തണം: ആറ്റക്കോയതങ്ങള്‍

വിശുദ്ധ റമളാന്‍ വിജ്ഞാന പ്രസരണത്തിന് ഉപയോഗപ്പെടുത്തണം: ആറ്റക്കോയതങ്ങള്‍

Written By Muhimmath News on Wednesday, 7 June 2017 | 18:16


























ഉളിയത്തടുക്ക: എസ്.വൈ.എസ് മധൂര്‍ സര്‍ക്കിള്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന റമളാന്‍ പ്രഭാഷണത്തിന് ഉളിയത്തടുക്ക സണ്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ പ്രൗഢ തുടക്കം. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി,എസ് ആറ്റക്കോയ തങ്ങള്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ അവതീര്‍ണമായ വിശുദ്ധ റമളാന്‍ മാസം വിജ്ഞാന പ്രസരണത്തിന് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മഹല്ലുകളിലും വിവിധ സംഘടനക്കു കീഴിലും നടക്കുന്ന പ്രഭാഷണ വേദികളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാല്‍ സമൂഹത്തില്‍ വലിയ മാറ്റം സാധ്യമാകും. ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ നടക്കുന്ന എസ് വൈ എസ് റമളാന്‍ പ്രഭാഷണങ്ങള്‍ ഈ രംഗത്ത് വലിയ മുതല്‍കൂട്ടാണ്.

പ്രമുഖ പണ്ഡിതന്‍ ഹാരിസ് ഹിമമിയാണ് വിവിധ വിഷയങ്ങളില്‍ മൂന്ന് ദിനം പ്രഭാഷണം നടത്തുന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പതാക ഉയര്‍ത്തി. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. ഇത്തിഹാദ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ ഹാദി ചൗക്കി നേതൃത്വം നല്‍കി. ഹുസൈന്‍ മുട്ടത്തൊടി സ്വാഗതം പറഞ്ഞു. ഹനീഫ് പടുപ്പ്, മുനീര്‍ സഅദി നെല്ലിക്കുന്ന്, ഖാലിദ് തങ്ങള്‍ മുട്ടത്തൊടി, എം എ അലി മളങ്കള, എ എം മഹ്മൂദ് മുട്ടത്തൊടി, അബ്ദുല്ല ശാലിമാര്‍ ഉളിയത്തടുക്ക, അബ്ദുല്ല ഹാജി പെരിയടുക്കം, ഇബ്രാഹീം പുളിക്കൂര്‍, അബ്ബാസ് ഹാജി മധൂര്‍, കെ ഐ അബ്ദുസ്സമദ്, കെ കെ കാദര്‍ പയോട്ട, അബൂബക്കര്‍ ബന്നൂര്‍, മമ്മു ചെട്ടുംകുഴി, അബൂബക്കര്‍ ഇസ്സത്ത് നഗര്‍, അബ്ദുല്‍ റഹ്മാന്‍ പന്നിപാറ, യൂസുഫ് എസ് പി നഗര്‍, മുഹമ്മദ് കോടിയല്‍ കോപ്പ, അബ്ദുല്‍ റഹ്മാന്‍ ബദര്‍ നഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved