Latest News :
Home » , » പിഎസ് സി ഓണ്‍ലൈന്‍ മൂന്നു ദിവസം പ്രവര്‍ത്തനരഹിതമാകും

പിഎസ് സി ഓണ്‍ലൈന്‍ മൂന്നു ദിവസം പ്രവര്‍ത്തനരഹിതമാകും

Written By Muhimmath News on Monday, 19 June 2017 | 12:35

തിരുവനന്തപുരം: പ്രതിദിനം ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മൂന്നുദിവസം പ്രവര്‍ത്തന രഹിതമാവും. പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജൂണ്‍23,24,25 ദിവസങ്ങളിലാണ് ഓണ്‍ലൈന്‍ സേവനംപൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നത്.

ഇതിനുമുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ പിഎസ് സി ആസ്ഥാനത്ത് പൂര്‍ത്തിയായി. നിലവിലെ സെര്‍വര്‍ മാറ്റി കൂടുതല്‍ ശേഷിയുള്ളതാണ് സ്ഥാപിക്കുന്നത്. 25ഓടെ പുതിയ സെര്‍വര്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സൈറ്റിന്റെ വേഗം വര്‍ധിപ്പിക്കാനും പുതിയ സെര്‍വര്‍ സഹായകമാവും. 

തിരുവനന്തപുരം പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവിലെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റാണ് പിഎസ് സിയുടേത്. സന്ദര്‍ശിക്കുന്നവരുടെ ആധിക്യം കണക്കിലെടുത്ത് സെര്‍വറിന് ശേഷിയില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എല്‍ഡിസി പോലുള്ള ലക്ഷക്കണക്കിന് പേര്‍ പരീക്ഷ എഴുതുന്ന പരീക്,യുടെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന വേളകളില്‍ മറ്റ് ഓമ#ലൈന്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കേണ്ട സ്ഥിതിയാണ്. ജൂണ്‍17ന് നടന്ന എല്‍ഡിസി പരീക്ഷ കണക്കിലെടുത്ത് ലാസ്റ്റ് ഗ്രേഡ് അപേക്ഷ സമര്‍പ്പണം രണ്ടുദിവസത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.

സെര്‍വര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതും പരീക്ഷാ നടത്തിപ്പും പുനഃക്രമീകരിച്ചിട്ടുണ്ട്. ജൂണ്‍ 23 മുതല്‍ 25 വരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചു. എല്‍ഡിസി പരീക്ഷയുടെ രണ്ടാം ഘട്ടം ജൂലൈ ഒന്നിലേക്ക് നിശ്ചയിച്തും സെര്‍വര്‍ മാറ്റം മുന്നില്‍കണ്ടാണ്. ജൂണ്‍ 17നാണ് തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ എല്‍ഡിസി പരീക്ഷ നടന്നത്. തുടര്‍ന്ന് വരുന്ന ശനിയാഴ്ച പെരുന്നാളിന്റെ തലേദിവസമായതിനാലും ഈ ദിവസം സെര്‍വര്‍ മാറ്റിവെക്കല്‍ പ്രവര്‍ത്തിക്കായി മാറ്റിവെക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 

ലാസ്റ്റ്‌ഗ്രേഡ് പരീക്ഷക്കുള്ള അപേക്ഷാതീയതി ജൂണ്‍ 21 വരെ നീട്ടി. ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പിന്റെ സ്‌റ്രേഷന്‍ ഓഫീസര്‍ ട്രെയിനി,ഫയര്‍മാന്‍ െ്രെഡവര്‍ കം പമ്പ് ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കുള്ള അപേക്ഷാതീയതിയും നീട്ടിയിട്ടുണ്ട്. പിഎസ് സിയുടെ പരീക്ഷകള്‍ക്കോ അപേക്ഷാ സമര്‍പ്പണത്തിനോ ഒന്നും കാര്യമായി പ്രയാസം സൃഷ്ടിക്കാതെയാണ് സജ്ജീകരണമെന്ന് അധികൃതര്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved