Latest News :
Home » , » പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ എസ്.വൈ.എസ് റമളാന്‍ പ്രഭാഷണം ശനിയാഴ്ച

പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ എസ്.വൈ.എസ് റമളാന്‍ പ്രഭാഷണം ശനിയാഴ്ച

Written By Muhimmath News on Friday, 9 June 2017 | 16:52

പുത്തിഗെ: റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന റംസാന്‍ ക്യാമ്പയിന്റെ ഭാഗമായ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ട് ദിവസത്തെ പ്രഭാഷണത്തിന് ശനിയാഴ്ച മുഹിമ്മാത്തില്‍ തുടക്കമാവും. സര്‍ക്കിള്‍ പ്രസിഡന്റ് മഹ്മൂദ് തൈരയുടെ അദ്ധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ സലാം കാമില്‍ സഖാഫി പഴമള്ളൂര്‍ മലപ്പുറം പ്രഭാഷണം നടത്തും.

ഇതു സംബന്ധിച്ച യോഗത്തില്‍ മഹ്മുദ് തൈര, സഈദ് പര്‍ളാഡം, ലത്തീഫ് ബാപാലിപൊനം, ഹസ്സന്‍ കന്തല്‍, അഷ്‌റഫ് മൊഗറഡുക, നസീര്‍ സഖാഫി എരുതുംകല്ല്, ആരിഫ് രിഫാഈ നഗര്‍, ആഷിഖ് കലാനഗര്‍ സംബന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved