Latest News :
Home » , , » പുതുവൈപ്പില്‍ വീണ്ടും സംഘര്‍ഷം: പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്

പുതുവൈപ്പില്‍ വീണ്ടും സംഘര്‍ഷം: പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്

Written By Muhimmath News on Sunday, 18 June 2017 | 12:33



കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സിയുടെ എല്‍.പി.ജി പ്ലാന്റിനെതിരായ ജനകീയ സമരം ശക്തിപ്പെടുന്നു. ഞായറാഴ്ച രാവിലെ പ്ലാന്റിന്റെ നിര്‍മാണ ജോലികള്‍ പുനരാരംഭിക്കുന്നത് തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്ലാന്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച് ചെയ്ത് തീരുമാനമാകുന്നതുവരെ പ്ലാന്റ് നിര്‍മാണം നിര്‍ത്തിവെക്കാമെന്ന് വെള്ളിയാഴ്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സമരക്കാരെ കണ്ട് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിച്ച് പൊലീസ് സംരക്ഷണത്തില്‍ തൊഴിലാളികള്‍ ഞായറാഴ്ച രാവിലെ പ്ലാന്റ് നിര്‍മാണ ജോലികള്‍ക്ക് എത്തിയതാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ കാരണം.

പ്രതിഷേധക്കാര്‍ ഐ.ഒ.സിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയത്. പൊലീസ് ബാരിക്കേഡ് തള്ളിമാറ്റി പ്ലാന്റിലേക്ക് കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കെതിരെ ലാത്തി വീശുകയായിരുന്നു. കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞു. വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, ഐഒസി പ്ലാന്റിനുള്ളില്‍ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് സമരക്കാര്‍ ആരോപിച്ചു.

ജൂലൈ നാലിന് ഗ്രീന്‍ െ്രെടബ്യൂണല്‍ കേസ് പരിഗണിക്കും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപരോധം സംഘടിപ്പിച്ചത്. 121ദിവസങ്ങള്‍ നീണ്ട ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്കൊടുവിലായിരുന്നു മന്ത്രി ഉറപ്പ് നല്‍കിയിരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved