Latest News :
Home » , , » ചര്‍ച്ചകള്‍ക്ക് തയ്യാര്‍; പക്ഷേ, പരമാധികാരം പണയം വെക്കില്ല ഖത്തര്‍

ചര്‍ച്ചകള്‍ക്ക് തയ്യാര്‍; പക്ഷേ, പരമാധികാരം പണയം വെക്കില്ല ഖത്തര്‍

Written By Muhimmath News on Friday, 30 June 2017 | 11:20

വാഷിംഗ്ടണ്‍: സൗദി അറേബ്യയും യു.എ.ഇയുമടക്കമുള്ള രാജ്യങ്ങള്‍ തങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുന്നതിനുള്ള ചര്‍ച്ചക്ക് തയാറെന്ന് ഖത്തര്‍. എന്നാല്‍, രാജ്യത്തെ പരമാധികാരം പണയം വെച്ചുകൊണ്ടുള്ള ഒരുപാധിക്കും വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. ഉപരോധം നീക്കുന്നത് സംബന്ധിച്ച് യു.എസ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു അല്‍താനി.

ജൂലൈ അഞ്ചിന് ഉപരോധമേര്‍പ്പെടുത്തി രണ്ടാഴ്ചയോളം കഴിഞ്ഞതിനു ശേഷം സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ നീക്കുന്നതിന് 13 ഉപാധികള്‍ ഖത്തറിനു മുമ്പാകെ വെച്ചിരുന്നു. പത്ത് ദിവസത്തിനകം ഇവ അംഗീകരിക്കണമെന്നായിരുന്നു വ്യവസ്ഥകള്‍. അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ അല്‍ ജസീറ അടച്ചുപൂട്ടുക, തുര്‍ക്കിയുടെ സൈനിക താവളം അടക്കുക, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക തുടങ്ങിയവായിരുന്നു വ്യവസ്ഥകള്‍.

അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച വ്യവസ്ഥകളോട് കണക്കുകൂട്ടിയും വ്യക്തതയോടെയും പ്രതികരിക്കുമെന്ന് അല്‍താനി പറഞ്ഞു. 'ന്യായാനുസൃതമായ എന്തു പരാതിയും അയല്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ, ഞങ്ങളുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല.' ഖത്തറിനെതിരായ ഉപരോധം അന്താരാഷ്ട്ര നിമയങ്ങളുടെ ലംഘനമാണെന്നും അല്‍താനി ആരോപിച്ചു. ഭീകരതക്ക് പിന്തുണ നല്‍കുന്നു എന്നതടക്കം തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അക്കാര്യത്തില്‍ തെളിവ് നല്‍കാന്‍ അറബ് രാജ്യങ്ങള്‍ക്കായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved