മഴയില്‍ വീടു തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്
ബദിയഡുക്ക: ഇന്നു പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയില്‍ വീടു തകര്‍ന്ന് നാലുപേര്‍ക്ക് പരിക്കേറ്റു. ഗോളിയഡുക്ക, ശാന്തിപ്പള്ളയില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനാണു സംഭവം. ശാന്തിപ്പള്ളയിലെ പരേതനായ അബ്ദുള്ളയുടെ ഭാര്യ അവ്വമ്മയുടെ വീടാണ് തകര്‍ന്നത്.
ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും നിലംപൊത്തി. അവ്വമ്മയുടെ മക്കളായ നസീറ (27), മുര്‍ഷിദ (8), മകന് മുഹമ്മദ് മുര്‍ഷിദ് (10), മറ്റൊരു മകനായ ഷെരീഫിന്റെ ഭാര്യ ഖൈറുന്നിസ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നസീറ, മുര്‍ഷിദ്, ഖൈറുന്നിസ എന്നിവര്‍ ബദിയഡുക്ക സി.എച്ച്.സിയില്‍ ചികിത്സ തേടി.
Post a Comment