Latest News :
Home » » കാലവര്‍ഷം കനത്തു; കസബ കടപ്പുറത്ത് രണ്ട് വീടുകള്‍ തകര്‍ന്നു

കാലവര്‍ഷം കനത്തു; കസബ കടപ്പുറത്ത് രണ്ട് വീടുകള്‍ തകര്‍ന്നു

Written By Muhimmath News on Monday, 12 June 2017 | 12:05
























കാസര്‍കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചു. ഞായറാഴ്ച രാത്രി ശക്തമായ മഴയോടൊപ്പം കാസര്‍കോട് നഗരത്തില്‍ കാറ്റുമുണ്ടായി. കസബ കടപ്പുറത്ത് രണ്ട് വീട്ടകള്‍ തകര്‍ന്നു. ഞായറാഴ്ച രാവിലെ മുതലാണ് മഴ ശക്തമായത്. 

ജൂണ്‍ ആദ്യവാരം മഴ പെയ്യാന്‍ മടിച്ചുവെങ്കിലും തുടര്‍ ദിവസങ്ങളില്‍ മഴ കൂടുതല്‍ കനക്കുകയായിരുന്നു. കടല്‍ക്ഷോഭവും രൂക്ഷമായതായി മല്‍സ്യതൊഴിലാളികള്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ ചില സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. 

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറുമെന്ന ഭീഷണിയിലാണ്. നഗരത്തിലെ ഓവുചാലുകളില്‍ മാലിന്യങ്ങള്‍ കെട്ടികിടക്കുന്നത് കാരണം മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകയാണ്. പല വ്യാപാര സ്ഥാപങ്ങളിലും വെള്ളം കയറുമെന്ന ആശങ്കയിലാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved