Latest News :
Home » , » കാറിടിച്ച് വീഴ്ത്തി സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

കാറിടിച്ച് വീഴ്ത്തി സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Written By Muhimmath News on Thursday, 15 June 2017 | 11:33

കാസര്‍കോട്: ഇന്നോവ കാറിടിച്ച് വീഴ്ത്തിയ ശേഷം യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ മകന്‍ രാജേഷിനെ (35) യാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ ചൗക്കിയില്‍ വെച്ചാണ് സംഭവം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ പോലീസാണ് രാജേഷിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, പിന്നീട് നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയത്. 

ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന രാജേഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വരികയാണ്. അക്രമം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജേഷിന്റെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചുവരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved