Latest News :
Home » , , » രാംനാഥ് കോവിന്ദ് കടുത്ത മുസ്‌ലിം-ക്രിസ്ത്യന്‍ സംരവണ വിരോധി

രാംനാഥ് കോവിന്ദ് കടുത്ത മുസ്‌ലിം-ക്രിസ്ത്യന്‍ സംരവണ വിരോധി

Written By Muhimmath News on Tuesday, 20 June 2017 | 10:07

ന്യൂഡല്‍ഹി: കുറച്ചുകാലത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണെങ്കിലും തീവ്ര ന്യൂനപക്ഷ വിരുദ്ധതയുള്ള ദളിത് നേതാവിനെ തന്നെയാണ് ബി.ജെ.പി രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത്. 

ഇസ്‌ലാമും ക്രിസ്തുമതവും വൈദേശികമാണെന്നും അവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ, സാമൂഹിക സംവരണങ്ങള്‍ നല്‍കേണ്ടതില്ലെന്നുമാണ് കോവിന്ദിന്റെ പ്രഖ്യാപിത നിലപാട്. ബി.ജെ.പി വക്താവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 2010 മാര്‍ച്ച് 26ന് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംവരണ വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നത്. 

രാജ്യത്തെ മതഭാഷാ ന്യൂനപക്ഷങ്ങളെ മുഖ്യമധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അവര്‍ക്ക് തൊഴില്‍വിദ്യാഭ്യാസ മേഖലയില്‍ 15 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, പട്ടിക ജാതികള്‍ എന്നിങ്ങനെ വര്‍ഗീകരിക്കുന്നതു പോലും ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 'സിഖ് ദളിതുകള്‍ക്ക് ഇത്തരത്തില്‍ സംവരണമുണ്ടല്ലോ' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ' ഇസ്‌ലാമും ക്രിസ്തുമതവും വൈദേശികമാണ്' എന്ന് കോവിന്ദ് പ്രതികരിച്ചത്. ക്രിസ്തുമതത്തിലേക്കും ഇസ്‌ലാമിലേക്കും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും ്അദ്ദേഹം പറഞ്ഞിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved