Latest News :
Home » » ആലൂരില്‍ റമളാന്‍ ക്ലാസും സ്വലാത്ത് മജ്‌ലിസും ജൂണ്‍ 18ന്

ആലൂരില്‍ റമളാന്‍ ക്ലാസും സ്വലാത്ത് മജ്‌ലിസും ജൂണ്‍ 18ന്

Written By Muhimmath News on Thursday, 15 June 2017 | 21:06

ബോവിക്കാനം: ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള റമളാന്‍ ക്ലാസും സ്വലാത്ത് മജ് ലിസും കൂട്ട് പ്രാര്‍ത്ഥനയും ജൂണ്‍ 18 ഞായറാഴ്ച ( റമളാന്‍ 23 ) രാവിലെ 9 മണിക്ക് ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടക്കും. ആലൂര്‍ ജമാഅത്ത് പ്രസിഡണ്ട് ഏടി അബൂബക്കറിന്റെ അധ്യക്ഷതയില്‍ സ്ഥലം ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കുഞ്ഞി ഫൈസി കോട്ടിക്കുളം ക്ലാസിനും സ്വലാത്ത് മജ്‌ലിസിനും നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved