Latest News :
Home » , » റമസാന്റെ ആദ്യവെള്ളിയാഴ്ചയില്‍ മസ്ജിദുകള്‍ പ്രാര്‍ഥനാ നിര്‍ഭരമായി

റമസാന്റെ ആദ്യവെള്ളിയാഴ്ചയില്‍ മസ്ജിദുകള്‍ പ്രാര്‍ഥനാ നിര്‍ഭരമായി

Written By Muhimmath News on Friday, 2 June 2017 | 20:00

























കാസര്‍കോട്: റമസാന്‍ ആദ്യവെള്ളിയാഴ്ച ജില്ലയിലെ വിവിധ മസ്ജിദുകളില്‍ വിശ്വാസികള്‍ പ്രാര്‍ഥനാനിരതരായി. തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹിയുദ്ദിന്‍ ജുമാമസ്ജിദ്, തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ്, പഴയ ബസ് സ്റ്റാന്‍ഡിലെ മുബാറക് മസ്ജിദ് എന്നിവിടങ്ങളില്‍ ജുമുഅക്ക് മുമ്പു തന്നെ വിശാസികള്‍ നിസ്‌കാരത്തിനായി ഇടംപിടിച്ചു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത സുന്നിസെന്റര്‍, ദേളി സഅദിയ്യ മസ്ജിദ്, പുത്തിഗെ മുഹിമ്മാത്ത് മസ്ജിദ്, മഞ്ചേശ്വരം അല്‍ബുഖാരി മസ്ജിദ് എന്നിവിടങ്ങളിലും വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അശരണരേയും പാവപ്പെട്ടവരേയും സഹായിക്കാന്‍ ദാന ധര്‍മങ്ങള്‍ക്ക് ഏറെ പുണ്യം ലഭിക്കുന്ന റമസാനില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്ന് ഇമാമുമാര്‍ ഖുതുബയില്‍ ആഹ്വാനം ചെയ്തു. തളങ്കര മാലിക് ദിനാര്‍ മസ്ജിദില്‍ അബ്ദുല്‍ മജീദ് ബാഖവിയും കാസര്‍കോട് സുന്നിസെന്റര്‍ മസ്ജിദില്‍ കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫിയും, ദേളി സഅദിയ്യ മസ്ജിദില്‍ അബ്ദുല്ല സഅദി ചിയ്യൂറും പുത്തിഗെ മുഹിമ്മാത്ത് മസ്ജിദില്‍ സയ്യിദ് ഇസ്മാഈല്‍ ബാഖഫി തങ്ങളും ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved