Latest News :
Home » , » വിശ്വാസികള്‍ സമര്‍പ്പണ ബോധമുള്ളവരാവുക - കാട്ടിപ്പാറ സഖാഫി

വിശ്വാസികള്‍ സമര്‍പ്പണ ബോധമുള്ളവരാവുക - കാട്ടിപ്പാറ സഖാഫി

Written By Muhimmath News on Saturday, 3 June 2017 | 09:46
























കാസര്‍കോട്:  വിശ്വാസികള്‍ അവര്‍ക്ക് നല്‍കപ്പെട്ട ആരോഗ്യവും സമ്പത്തും സമയവും സൃഷ്ടാവിനും അവന്‍ നിര്‍ദേശിച്ച വഴിയില്‍ സൃഷ്ടികള്‍ക്കും സമര്‍പ്പിക്കുന്നവരാകണമെന്നും അത്തരം സമര്‍പ്പണ ബോധം റമസാനിലൂടെ നേടിയെടുക്കണമെന്നും ജില്ല സുന്നി സെന്റെര്‍ മസ്ജിദ് ഖത്തീബ്  കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉത്‌ബോധിപ്പിച്ചു. 

സുന്നി സെന്റെര്‍ മസ്ജിദില്‍ ജുമുഅ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഇസ്‌ലാം എന്നാല്‍ സമര്‍പ്പണമാണ്. നിസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനകളിലൂടെ മനസ്സും ശരീരവും നാഥനില്‍ സമര്‍പ്പിക്കുമ്പോള്‍ അല്ലാഹുവിനുള്ള സമര്‍പ്പണം സാധ്യമാകുന്നു. എന്നാല്‍ സൃഷ്ടികള്‍ക്കുള്ള സമര്‍പ്പണം അവരെ സേവിക്കലും സഹായിക്കലുമാണ്.  ഇത്  രണ്ടുമുണ്ടാകുമ്പോഴാണ്  ഒരാളുടെ ഇസ്‌ലാം പൂര്‍ണ്ണമാകുന്നത്. അത് നേടിയെടുക്കാന്‍ റമസാനിനെ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved