Latest News :
Home » , » ത്വാഹാനഗറില്‍ റമളാന്‍ മതപഠന ക്ലാസ് 10ന് തുടങ്ങും

ത്വാഹാനഗറില്‍ റമളാന്‍ മതപഠന ക്ലാസ് 10ന് തുടങ്ങും

Written By Muhimmath News on Thursday, 8 June 2017 | 20:50
























പട് ള: എസ്.എസ്.എഫ് ത്വാഹാ നഗര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന റമളാന്‍ മത പഠന ക്ലാസ് ഈ മാസം 10ന് തുടങ്ങും. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭ പ്രഭാഷകന്‍ അബ്ദുല്‍ അലി സഅദി പാത്തൂര്‍ ക്ലാസെടുക്കും. ദിവസവും രാവിലെ 10മണി മുതല്‍ 12 വരെ നടക്കുന്ന ക്ലാസ് റമളാന്‍ 20വരെ നീണ്ടു നില്‍ക്കും. വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി റമളാന്‍ ദര്‍സ്, റമളാന്‍ ക്വിസ്, ഇഫ്താര്‍ മീറ്റ് തുടങ്ങിയ പരിപാടികളും യൂണിറ്റില്‍ നടക്കും. ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗര്‍, സി.എം ഇബ്രാഹിം, അബ്ദുല്‍ ഹമീദ്, മുഹമ്മദ് മൂല, അബൂ ത്വാഹിര്‍, അബ്ദുല്‍ ലത്വീഫ്, മുസ്തഫ, മുഷ്താഖ് സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved