Latest News :
Home » , » ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന്‍ അറസ്റ്റില്‍

ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 6 June 2017 | 20:39

കാഞ്ഞങ്ങാട്: വീട്ടില്‍ ജോലിക്കെത്തിയ നേരത്ത് ഒന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ചീമേനി, മുണ്ട്യ സ്വദേശിയും മരപ്പണിക്കാരനുമായ രാഘവ (62)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം അജാനൂര്‍ കടപ്പുറത്താണ് സംഭവം. ഇവിടെ ഒരു വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു രാഘവന്‍. വീടിന്റെ മുകള്‍ നിലയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ അവിടെ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved