Latest News :
Home » , » പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: 40 കാരനെതിരെ കേസ്

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: 40 കാരനെതിരെ കേസ്

Written By Muhimmath News on Friday, 9 June 2017 | 17:30

ബായാര്‍: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 40കാരനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബായാര്‍ പെറുവാഡിയിലെ നാരായണ(40)നെതിരെയാണ് കേസ്. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ 15കാരിയുടെ പരാതിയിലാണ് കേസ്. സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ അടക്ക പെറുക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച് പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മൂന്ന് പ്രാവശ്യം പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഒളിവില്‍ പോയ പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved