Latest News :
Home » , » ലിഫ്റ്റ് ഓപറേറ്ററായ യുവതിയെ പീഡിപ്പിച്ച ലോട്ടറി സ്റ്റാള്‍ ഉടമക്കെതിരെ കേസ്

ലിഫ്റ്റ് ഓപറേറ്ററായ യുവതിയെ പീഡിപ്പിച്ച ലോട്ടറി സ്റ്റാള്‍ ഉടമക്കെതിരെ കേസ്

Written By Muhimmath News on Friday, 2 June 2017 | 17:39

രാജപുരം: ലിഫ്റ്റ് ഓപ്പറേറ്ററായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ലോട്ടറി സ്റ്റാള്‍ ഉടമക്കെതിരെ പോലീസ് കേസെടുത്തു. പാണത്തൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ അനീഷിനെ(27)തിരെയാണ് കേസ്.

പാണത്തൂര്‍ സ്വദേശിനിയും കോഴിക്കോട്ടെ ഒരു വസ്ത്രസ്ഥാപനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററുമായ യുവതിയും അനീഷും രണ്ടുവര്‍ഷക്കാലമായി പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹവാഗ്ദാനം നല്‍കി യുവതിയെ അനീഷ് പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹവാഗ്ദാനത്തില്‍ നിന്നും അനീഷ് പിന്‍മാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved