Latest News :
Home » , , » രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായേക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായേക്കും

Written By Muhimmath News on Thursday, 15 June 2017 | 11:20

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷം ഗാന്ധിജിയുടെ കൊച്ചുമകനും മുന്‍ നയതന്ത്രജ്ഞനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയെ രംഗത്തിറക്കുമെന്ന് സൂചന. ഇടതുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് ഗോപാല്‍ ഗാന്ധിയെ മത്സരക്കളത്തിലിറക്കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാവും എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി എന്ന് റിപ്പോര്‍ട്ടുണ്ട്. 

സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച പ്രതിപക്ഷം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. 17 പാര്‍ട്ടികള്‍ രൂപീകരിച്ച പത്തംഗ പ്രതിനിധി സംഘത്തിന്റെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചര്‍ച്ചയുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട്. 

എന്‍.ഡി.എ ആരെ നിര്‍ത്തിയാലും പ്രതിപക്ഷത്തിന്റേതായി സ്ഥാനാര്‍ത്ഥി വേണമെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞിട്ടു മതി ഇക്കാര്യത്തില്‍ തീരുമാനം എന്നായിരുന്നു യോഗത്തിന്റെ പൊതുവികാരം. ഭരണപക്ഷ വോട്ടുകളില്‍ കാര്യമായ ഭിന്നതയുണ്ടായില്ലെങ്കില്‍ മത്സരിക്കാം എന്ന് ഗോപാല്‍ ഗാന്ധി സീതാറാം യെച്ചൂരിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

മഹാത്മാഗാന്ധിയുടെ ഇളയമകന്‍ ദേവ്ദാസ് ഗാന്ധിയുടെയും സി. രാചഗോപാലാചാരിയുടെ മകള്‍ ലക്ഷ്മിയുടെയും മകനാണ് 1945 ഏപ്രില്‍ 22ന് ജനിച്ച ഗോപാല്‍ ഗാന്ധി. 19681992 കാലയളവില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് സ്വയം വിരമിച്ചു. ലണ്ടന്‍, ശ്രീലങ്ക, നോര്‍വേ തുടങ്ങി വിവിധയിടങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്. പശ്ചിമബംഗാള്‍ ഗവര്‍ണറുമായിരുന്നു.

ശരദ്പവാര്‍, മായാവതി, ശരദ് യാദവ് എന്നിവരുടെ പേരുകളും പ്രതിപക്ഷം പരിഗണിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved