Latest News :
Home » , » റിട്ടയര്‍ഡ് ഹെഡ്മാസറ്റര്‍ കെ.അബ്ദുല്‍ റഷീദ് അന്തരിച്ചു

റിട്ടയര്‍ഡ് ഹെഡ്മാസറ്റര്‍ കെ.അബ്ദുല്‍ റഷീദ് അന്തരിച്ചു

Written By Muhimmath News on Sunday, 11 June 2017 | 17:38

പള്ളങ്കോട്: ദീര്‍ഘകാലം പള്ളങ്കോട് സര്‍സെയ്യദ് എല്‍.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന റഷീദ് മാസ്റ്റര്‍ അന്തരിച്ചു. തിരുവനന്തപുരം മിംസ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. കെല്ലം ജില്ലയിലെ നിലമെല്‍ സ്വദേശിയാണ്. കാറഡുക്ക പഞ്ചായത്തിലെ കുണ്ടാറിലായിരുന്നുതാമസം. കാറഡുക്ക പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, കുണ്ടാര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മുസ്ലിംലീഗ് വളണ്ടിയര്‍ കോര്‍ ക്യാപ്റ്റന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍വഹിച്ചിരുന്നു. ഖബറടക്കം വൈകുന്നേരം നിലമേല്‍ പള്ളിഖബര്‍ സ്ഥാനില്‍ നടന്നു. ഭാര്യ: ലൈല ബീഗം. മക്കള്‍ മുഹമ്മദ് റാഫി, റസീന, ഷെമീമ.

നിര്യാണത്തില്‍ ദേലമ്പാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി അനുശോചിച്ചു .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved