Latest News :
Home » , , » പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 1 June 2017 | 13:21

കണ്ണൂര്‍: പരസ്യകശാപ്പ് നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയടക്കം എട്ട് പേരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടയക്കാന്‍ സാധിക്കുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി സിഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിരോധന ഉത്തരവില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ചത്. പ്രതിഷേധത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ തള്ളി പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved