Latest News :
Home » , » റിയാസ് മൗലവി വധം: കുറ്റപത്രം ഈ മാസം അവസാന വാരം സമര്‍പ്പിക്കും

റിയാസ് മൗലവി വധം: കുറ്റപത്രം ഈ മാസം അവസാന വാരം സമര്‍പ്പിക്കും

Written By Muhimmath News on Sunday, 4 June 2017 | 15:06

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകന്‍ മടിക്കേരിയിലെ റിയാസ് മൗലവി (34)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഈ മാസം അവസാനവാരം സമര്‍പ്പിക്കും. അതേ സമയം കേസില്‍ വിചാരണ നീണ്ടേക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് 21ന് രാത്രിയാണ് ചൂരിയിലെ പള്ളിയില്‍ കയറി റിയാസ് മൗലവിയെ ദാരുണമായി കൊലപ്പെടുത്തിയത്. കേസില്‍ കേളുഗുഡ്ഡെ അയ്യപ്പ നഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), നിധിന്‍ (19), ഗംഗേനഗറിലെ അഖിലേഷ് (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണത്തിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ചൂരി ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ നടപടിയായിട്ടില്ല. അഡ്വ. ജനറലിന്റെ നിയമോപദേശം തേടിയ ശേഷം കണ്ണൂര്‍ മേഖലാ ഐ.ജി.യില്‍ നിന്ന് ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു.

പ്രതികള്‍ക്കെതിരെ ഐ.പി.സി. 153 എ. വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ബോധപൂര്‍വ്വം വര്‍ഗീയ കലാപത്തിന് ശ്രമിച്ചുവെന്നതിനാണ് ഈ വകുപ്പ്. ഇത് ചുമത്തുന്നതിന് സര്‍ക്കാറിന്റെ പ്രത്യേക അനുമതി വേണം. എന്നാല്‍ അനുമതി ലഭിക്കാന്‍ കാലതാമസം വരുന്നതാണ് വിചാരണ നീളാന്‍ കാരണം. പ്രതികള്‍ റിമാണ്ടില്‍ കഴിയവെ തന്നെ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അതിവേഗ കോടതിയില്‍ വിചാരണ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved