Latest News :
Home » , , , , » റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

Written By Muhimmath News on Wednesday, 28 June 2017 | 10:39
























കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായിരുന്ന കുടകിലെ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപക്ഷേ പരിഗണിക്കുന്നത് ജില്ലാ അസി. സെഷന്‍സ് വ്യാഴാഴ്ചത്തേക്ക് മാറ്റി. 

കഴിഞ്ഞ മാര്‍ച്ച് 21നു രാത്രിയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ താമസസ്ഥലത്ത് കൊലപ്പെടുത്തിയത്. 

കേസിലെ പ്രതികളായ കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്.അജേഷ് (അപ്പു 20), കേളുഗുഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡെ ഗംഗയിലെ അഖിലേഷ് (അഖില്‍-25) എന്നിവരുടെ ജാമ്യാപേക്ഷയാണ് 29ന് പരിഗണിക്കുന്നത്.

കേസിന്റെ കുറ്റപത്രം കഴിഞ്ഞയാഴ്ച കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ. എ.ശ്രീനിവാസ് ആണ് സമര്‍പ്പിച്ചത്. പ്രതികളുടെ ജാമ്യാപക്ഷേ പരിഗണിച്ച കോടതി 29ലേക്ക് മാറ്റുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കായി സര്‍ക്കാര്‍ ക്രിമിനല്‍ അഭിഭാഷകനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. കേസ് 29നു പരിഗണിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved