Latest News :
Home » , » മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച; 12 പവന്‍ സ്വര്‍ണവും ടി.വിയും കവര്‍ന്നു

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച; 12 പവന്‍ സ്വര്‍ണവും ടി.വിയും കവര്‍ന്നു

Written By Muhimmath News on Tuesday, 13 June 2017 | 17:35
























മഞ്ചേശ്വരം: പട്ടാപ്പകല്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണവും എല്‍ സി ഡി ടി.വിയും കവര്‍ന്നു. മഞ്ചേശ്വരം വൊര്‍ക്കാടി കുടപാജെയിലെ റേഷന്‍ കടയുടമ സതീഷന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ചൊവ്വാഴ്ച രാവിലെ പതിവ് പോലെ സതീഷന്‍ റേഷന്‍കടയിലേക്കും ഭാര്യ ജയന്തി മംഗളൂരുവില്‍ ജോലിക്കും പോയതായിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി നോക്കിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്തുകയറി അന്വേഷിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ചുവരില്‍ ഘടിപ്പിച്ചിരുന്ന ടിവിയും കവര്‍ന്നതായി വ്യക്തമായത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved