Latest News :
Home » , » സ്‌കൂളിന്റെ പൂട്ട് പൊളിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്ത 15 മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു: യുവാവ് അറസ്റ്റില്‍

സ്‌കൂളിന്റെ പൂട്ട് പൊളിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്ത 15 മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു: യുവാവ് അറസ്റ്റില്‍

Written By Muhimmath News on Saturday, 17 June 2017 | 20:15

























വിദ്യാനഗര്‍: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പൂട്ട് പൊളിച്ച് 15 മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കര്‍ണാടക പുത്തൂര്‍ കൊക്ര നെല്ലിയാടി ശാന്തിപ്പേട്ടുവിലെ അഷ്‌റഫാ(30)ണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നായന്മാര്‍മൂലയില്‍ സംശയസാഹചര്യത്തില്‍ കണ്ട അഷ്‌റഫിനെ വിദ്യാനഗര്‍ അഡീ. എസ്.ഐ പ്രഭാകരന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂളിനെ മോഷണം തെളിഞ്ഞത്. ഏപ്രില്‍ 17നാണ് മോഷണം നടന്നത്. സ്‌കൂളില്‍ ഉപയോഗിച്ചതിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്ത 15 മൊബൈല്‍ ഫോണുകളും ഓഫീസ് മുറിയില്‍ സൂക്ഷിച്ച 6840 രൂപയുമാണ് മോഷ്ടിച്ചത്. പ്രതി മറ്റു മോഷണകേസില്‍ പ്രതിയാണോ എന്ന് അന്വേഷിച്ചുവരികയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved