Latest News :
Home » , » അനുഭവ ഹൃദ്യമായി 'ഞാനറിഞ്ഞ നോമ്പ്'

അനുഭവ ഹൃദ്യമായി 'ഞാനറിഞ്ഞ നോമ്പ്'

Written By Muhimmath News on Saturday, 10 June 2017 | 18:49



ദുബൈ: റമസാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്നവരും വ്രതത്തെ തൊട്ടറിഞ്ഞവരുമായ എഴുത്തുകാരെയും സാമൂഹിക സാംസ്‌കാരിക മാധ്യമ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് 'ഞാനറിഞ്ഞ നോമ്പ്' എന്ന തലക്കെട്ടില്‍ കലാലയം സാംസ്‌കാരിക വേദി ദുബൈ സംഘടിപ്പിച്ച 'സൗഹൃദക്കൂട്ടം' ഒളിമങ്ങാത്ത നോമ്പനുഭവങ്ങളുടെ സംഗമവേദിയായി. വ്രതത്തിന്റെ ആത്മാവിനെ സ്പര്‍ശിക്കാന്‍ നിദാനമായ സാഹചര്യങ്ങളെകുറിച്ചും വ്രതം നിരന്തരമായി അനുഷ്ഠിക്കാന്‍ പ്രചോദനം നല്‍കുന്ന ശാരീരിക മാനസീക ആസ്വാദനത്തെ കുറിച്ചുമുള്ള വിവരണങ്ങള്‍ ഹൃദ്യമായി. 


സ്‌നേഹത്തിന്റെയുംസാഹോദര്യത്തിന്റെയുംവിചാരങ്ങള്‍ പകര്‍ന്നുനല്‍കി നവോന്മേഷവും പുത്തനുണര്‍വും സമ്മാനിച്ച സംഗമം എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഇകെദിനേശന്‍, റഫീഖ് മേമുണ്ട, രാജന്‍ കൊളാവിപ്പാലം, നിസാര്‍ പുത്തന്‍ പള്ളി, ഷാജീവ്, പുഷ്പന്‍ വടകര, ഫൈസല്‍ സി എ, മുസ്തഫ സൈനി സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved