Latest News :
Home » , , , , » സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക് നേരെ ബോംബേറിഞ്ഞു; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക് നേരെ ബോംബേറിഞ്ഞു; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Written By Muhimmath News on Friday, 9 June 2017 | 11:51

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ആര്‍ എസ് എസുകാര്‍ ബോബെറിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10ന് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സമയത്താണ് സെക്രട്ടറിക്ക് നേരെ ബോംബേറുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആര്‍എസ്എസാണ് സംഭവത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

കാറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പുറികിലൂടെ വന്ന ആറോളം വരുന്ന അക്രമസംഘം ബോംബെറിയുകയായിരുന്നു. രാത്രി ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണമറിഞ്ഞ് അവിടെ പോയി തിരിച്ചുവരുമ്പോഴാണ് പി മോഹനന് നേരെ ബോംബേറിഞ്ഞത്. ശബ്ദം കേട്ട് പ്രവര്‍ത്തകര്‍ ഓടിവരുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന്റെ ചില്ലുകള്‍ തകര്‍ന്നു. ബോംബിന്റെ ചീളുകള്‍ ഓഫീസ് വരാന്തയിലും തെറിച്ചുവീണു. ഭിത്തിയിലെ നോട്ടീസ് ബോര്‍ഡിലും ചീളുകള്‍ തറച്ചിട്ടുണ്ട്. നാല് പേരാണ് ബോംബെറിഞ്ഞതെന്ന് ദൃക്‌സാക്ഷി കൂടിയായ പി മോഹനന്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved