Latest News :
Home » , » ആദ്യാക്ഷരം നുകര്‍ന്നു കൊടുക്കാന്‍ പണ്ഡിത സാന്നിധ്യം ശ്രദ്ധേയമായി

ആദ്യാക്ഷരം നുകര്‍ന്നു കൊടുക്കാന്‍ പണ്ഡിത സാന്നിധ്യം ശ്രദ്ധേയമായി

Written By Muhimmath News on Friday, 2 June 2017 | 10:11
























ദേളി: സഅദിയ്യ  ഹൈസ്‌കൂള്‍ സഅദാബാദിലെ പ്രവേശനോത്സവ് പരിപാടിയില്‍ വിദ്യയുടെ അക്ഷര മുറ്റത്തേക്ക് പിച്ച വെക്കുന്ന കുരുന്നുകള്‍ക്ക് ആദ്യാക്ഷരംകുറിച്ച് കൊടുക്കാന്‍ സയ്യിദന്‍മാരും പണ്ഡിതന്‍മാരും എത്തിയത്  നവ്യാനുഭമായി. 

ശൈഖുനാ എം.എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടക്കം കുറിച്ച പരിപാടി സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംബാടിയുടെ അദ്ധ്യക്ഷതയില്‍  എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉല്‍ഘാടനം ചെയ്തു. 



എസ്.എസ്.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി, പി.ടി.എ പ്രസിഡണ്ട്  സി.എച്ച്  ഇബ്‌റാഹീം സഅദി വിട്ട്‌ല, അബ്ദല്‍ വഹാബ് എ.എ, ഏണിയാടി അബ്ദുല്‍ കരീം സഅദി, അബൂ ത്വാഹിര്‍ സഅദി അല്‍ അഫ്‌ളലി വളാഞ്ചേരി, തുടങ്ങിയവര്‍ പ്രസംഗിച്ചു. 

               സ്‌കൂള്‍ അലുംനി വിദ്ധ്യാര്‍ത്ഥികള്‍ക്കു കീഴില്‍  പുതിയ വിദ്യാര്‍ത്ഥികള്‍ക്ക്  പഠനോപകരണം സമ്മാനിച്ച  ഈ ചടങ്ങില്‍ സയ്യിദ് ഹിബത്തുള്ള അഹ്‌സനി വിദ്യാ മധുരം ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കൊട്ടപ്പുറം സ്വാഗതവും  നാഗേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved