Latest News :
Home » , » മുസ്ലിം സ്ത്രീകളോട് സാധ്വി; 'മതം ഉപേക്ഷിക്കു; ഹിന്ദു പുരുഷന്‍മാരോട് ഐ ലവ് യു പറയു'

മുസ്ലിം സ്ത്രീകളോട് സാധ്വി; 'മതം ഉപേക്ഷിക്കു; ഹിന്ദു പുരുഷന്‍മാരോട് ഐ ലവ് യു പറയു'

Written By Muhimmath News on Thursday, 8 June 2017 | 11:01

ന്യൂഡല്‍ഹി: വിഎച്ച്പി നേതാവ് സാധ്വി പ്രാചിയുടെ വര്‍ഗീയ പരാമര്‍ശം വീണ്ടും. മുസ്ലിം സ്ത്രീകളോട് മതം ഉപേക്ഷിച്ച് ഹിന്ദു പുരുഷന്‍മാരെ സ്വീകരിക്കാന്‍ പറഞ്ഞതാണ് പുതിയ വിവാദ പരാമര്‍ശം. 

മൊറാദാബാദില്‍ നടന്ന പ്രസംഗിത്തിനിടെയായിരുന്നു സാധ്വിയുടെ വര്‍ഗീയവാദം. തലാഖ് വിഷയം സംസാരിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളോടായി നിങ്ങള്‍ ഇങ്ങനെയുള്ളം മതം ഉപേക്ഷിച്ച് ഹിന്ദു സമതം സ്വീകരിക്കു. ഞങ്ങളുടെ ഹൈന്ദവ പുത്രന്‍മാര്‍ക്ക് നിങ്ങളെ സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളു. നിങ്ങള്‍ അവരോട് ഐ ലവ് യു പറഞ്ഞാല്‍ മാത്രം മതി എന്നായിരുന്നു സാധ്വിയുടെ വാക്കുകള്‍.

ഉത്തര്‍പ്രദേശില്‍ സമാധാനം വേണമെങ്കില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കു എന്ന് മൗലാനാമാര്‍ ഫത് വ പുറപ്പെടുവിക്കണമെന്നും സാധ്വി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved