Latest News :
Home » , , » സമസ്ത പൊതുപരീക്ഷ: മദ്‌റസത്തുല്‍ അഹ്ദലിയ്യക്ക് നൂറുമേനി

സമസ്ത പൊതുപരീക്ഷ: മദ്‌റസത്തുല്‍ അഹ്ദലിയ്യക്ക് നൂറുമേനി

Written By Muhimmath News on Tuesday, 20 June 2017 | 10:32
























പുത്തിഗെ: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 5,7,10 ക്ലാസ്സുകളിലെ  വിദ്യാര്‍ത്ഥികള്‍ക്കായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തിയ പൊതു പരീക്ഷയില്‍ എ.കെ.ജി. നഗര്‍ മദ്‌റസത്തുല്‍ അഹ്ദലിയ്യക്ക് നൂറുമേനി. 5,7 ക്ലാസുകളിലെ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയം നേടി. 

അഞ്ചാം ക്ലാസ്സില്‍ റെയ്ഞ്ചില്‍ ഫാത്വിമത്ത് ആസിഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാജിയ സൈനബ്, ഹിനാ ഫാത്വിമ എന്നിവര്‍ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി.   

 ഇതിനു പ്രയത്‌നിച്ച അധ്യാപകരെയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അഹ്ദലിയ്യ മദ്‌റസ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ എന്നിവര്‍ അഭിനന്ദിച്ചു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved